22 Mar

ക്രിസ്‌തോത്സവ 2025

ബെൽത്തങ്ങാടി, മാർച്ച് 22: ബെൽത്തങ്ങാടി രൂപതയിലെ കുട്ടികൾക്കായുള്ള അവധിക്കാല വിശ്വാസ പരിശീലന ക്യാമ്പുകൾ ഏപ്രിൽ മാസം ആദ്യ ആഴ്ച മുതൽ ഇടവകകളിൽ സംഘടിപ്പിക്കുന്നു. രൂപത മതബോധന ഡയറക്ടർ റവ.ഫാ.ടോമി മാറ്റത്തിൽ അച്ചന്റെ നേതൃത്വത്തിൽ പരീശീലിപ്പിക്കപ്പെട്ട ടീം ആയിരിക്കും ഓരോ ഇടവകകളിലും ക്യാമ്പ് നടത്തുന്നത്. ഇന്ന് രൂപതയിലെ അജപാലന കേന്ദ്രത്തിൽ ടീം അംഗങ്ങളുടെ മീറ്റിംഗ് സംഘടിപ്പിക്കുകയും അവസാനഘട്ട ഒരുക്കങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്തിരിക്കുന്നു. സാധ്യമായ എല്ലാ പള്ളികളിലും ക്രിസ്‌തോത്സവ 2025 സംഘടിപ്പിക്കണമെന്ന് രൂപത മതബോധന ഡയറക്ടർ റവ.ഫാ.ടോമി മാറ്റത്തിൽ അച്ചൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.