15 Apr

Minor Orders

ബെൽത്തങ്ങാടി, ഏപ്രിൽ 15: ബെൽത്തങ്ങാടി രൂപതയ്ക്കുവേണ്ടി വിവിധ സെമിനാരികളിൽ പഠിക്കുന്ന വൈദിക വിദ്യാർത്ഥികൾക്ക് ഡീക്കൻ പട്ടവും, ചെറുപട്ടങ്ങളും ഇന്ന് കത്തീഡ്രൽ പള്ളിയിൽ വെച്ച് നൽകപ്പെട്ടു. അഭിവന്ദ്യ ലോറെൻസ് മുക്കുഴി പിതാവാണ് പട്ടങ്ങൾ നൽകിയത്. ബ്രതേഴ്സ് കുര്യാക്കോസ് പുത്തേട്ട്‌പടവിൽ, ഇമ്മാനുവേൽ കുട്ടിക്കൽ , ജോസഫ് വടക്കേമുളഞ്ഞിനാൽ എന്നിവർ ഡീക്കൻ പട്ടവും, ബ്രദർ സെബാസ്റ്റ്യൻ മേനാച്ചേരി സബ്‌ഡീക്കൻ പട്ടവും, ബ്രദർ ഫിലിപ്പ് കാഞ്ഞിരവിള കാറോയ പട്ടവും സ്വീകരിച്ചു. ബ്രതെഴ്സ് പൗലോസ് വാളൂകാരൻ, ഇമ്മാനുവേൽ ചെന്നകാട്ടുകുന്നേൽ, പോൾ വരങ്ങലകുടി, ജോൺ വെട്ടുവഴി എന്നിവർ വൈദിക വസ്ത്രവും സ്വീകരിച്ചു.