News

ജോസഫ് ചാത്തനാട്ടച്ചന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിച്ചു
ബെൽത്തങ്ങാടി, ഏപ്രിൽ 9: നമ്മുടെ രൂപതയിൽ 1996 മുതൽ 2008 വരെ ശുശ്രൂഷ ചെയ്ത ജോസഫ് ചാത്തനാട്ടച്ചന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ബെൽത്തങ്ങാടി രൂപത വൈദിക കൂട്ടയ്മ ഇന്ന് അഭിവന്ദ്യ ലോറെൻസ് മുക്കുഴയ് പിതാവിന്റെ നേതൃത്വത്തിൽ ജ്ഞാനനിലയത്തിൽവച്ച് ആഘോഷിച്ചു. സമ്മേളനത്തിൽ കുര്യാക്കോസ് വെട്ടുവഴി അച്ചൻ ചാത്തനാട്ടച്ചൻ ആശംസകൾ അർപ്പിച്ചു.
മണപ്പാട്ടച്ചന്റെയും, കേളംപറമ്പിലച്ചന്റെയും നേതൃത്വത്തിൽ ജൂബിലി ഗാനത്തിലൂടെ ആശംസകൾ അർപ്പിച്ചു. അഭിവന്ദ്യ ലോറെൻസ് പിതാവ് രൂപതയുടെ തുടക്കത്തിൽ തന്നെ രൂപതയുടെ പ്രൊക്യൂറേറ്റർ ആയിരുന്ന ചാത്തനാട്ടച്ചന്റെ വലിയ സേവന തല്പരതയും, ധൈര്യവും, ആ കാലഘട്ടത്തിൽ അച്ചൻ സഹിച്ച കഷ്ടപ്പാടുകളും, സഭയ്ക്കുവേണ്ടി ചെയ്താ ത്യാഗങ്ങളും പ്രത്യേകം അനുസ്മരിച്ചു.
ബഹുമാനപേട്ട ചാത്തനാട്ടച്ചൻ 1996 മുതൽ 2000 വരെ ഗന്റിബാഗിലു, 2000 മുതൽ 2004 വരെ രൂപത പ്രൊക്യൂറേറ്ററായും, 2004 മുതൽ 2008 വരെ ജഡ്കൽ പള്ളിയിലും നമ്മുടെ രൂപതയിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചന്ദനക്കാംപാറ ലിറ്റൽ ഫ്‌ളവർ ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുന്നു.