News

മൂറോൻ വഞ്ചിരിപ്പ് സെന്റ് ലോറൻസ് കത്തീഡ്രൽ പള്ളിയിൽവെച്ച് നടത്തപെട്ടു.
ഏപ്രിൽ, 9, ബെൽത്തങ്ങാടി: നമ്മുടെ രൂപതയിൽ മൂറോൻ വഞ്ചിരിപ്പ് ഇന്ന് രാവിലെ സെന്റ് ലോറൻസ് കത്തീഡ്രൽ പള്ളിയിൽവെച്ച് നടത്തപെട്ടു. അഭിവന്ദ്യ മാർ ലോറൻസ് മുക്കുഴി പിതാവിന്റെ മുഖ്യ കാർമ്മികത്ത്വത്തിൽ നടന്ന തിരുകർമ്മങ്ങളിൽ രൂപതയിലെ എല്ലാ ഇടവക വൈദികരും , സന്യാസ വൈദികർ, കത്തീഡ്രൽ ഇടവകയിലെ സിസ്റ്റേഴ്സും വിശ്വാസികളും പങ്കെടുത്തു.
രൂപതയുടെ ഇശോമിശിഹായിലുള്ള ഐക്യത്തിന്റെയും , രൂപതയിൽ ശ്ലൈഹിക അധികാരത്തോടുള്ള വിദേയത്വത്തിന്റെയും, വൈദിക കൂട്ടായ്മയുടെ പ്രതീകവുമായാണ് മൂറോൻ കൂദാശ കത്തീഡ്രൽ പള്ളിയിൽവെച്ച് നടത്തപെടുന്നത്. അഭിവന്ദ്യ ലോറൻസ് പിതാവിന്റെ സന്ദേശത്തിൽ വിശുദ്ധ മൂറോൻ പരിശുദ്ധആത്മാവിന്റെ അഭിഷേകം നമുക്ക് ലഭിക്കുന്നതിനും, ഇശോയുടെ നാമത്തിൽ സൗഖ്യം ലഭിക്കുന്നതിനും, നമ്മുടെ കർത്താവിശോമിശിഹായിലുള്ള ആശ്വാസവും സൗഖ്യവും ലഭിക്കുന്നതിനും കാരണമാകുമെന്ന് ഓർമ്മിപ്പിച്ചു.